ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഷമിക്കെതിരെ ഓരോ ദിവസവും ഹസിന്‍ ജഹാന്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഷമിക്ക് പാകിസ്താനി യുവതികള്‍ അടക്കം നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ട് എന്ന് ആരോപിച്ച് ഹസിന്‍ രംഗത്ത് വന്നതാണ് വിവാദങ്ങളുടെ തുടക്കം.
